ന്യൂഡൽഹി; ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുടെ ഭാഗമായി റിട്ടേണിങ് ഓഫിസർ, അസി. റിട്ടേണിങ് ഓഫിസർമാരെ എന്നിവരെ നിയമിച്ചു.
ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനാണ്.രാജ്യസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിൻ, ഡയറക്ടർ വിജയ് കുമാർ എന്നിവരാണ് എആർഒമാർ. തിരഞ്ഞെടുപ്പിന്റെ സമയക്രമം ഉടനെ പ്രഖ്യാപിക്കും.2022ൽ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് ആൽവയായിരുന്നു എതിർസ്ഥാനാർഥി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.