എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക മാസ ആചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആയുർവേദ സെമിനാർ ശ്രദ്ധേയമായി. രാജ ആയുർവേദ ഹോസ്പിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടർ ഡോ. അരുൺരാജ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
മാനേജിംഗ് ട്രസ്റ്റി കെ.എം. പരമേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ച പരിപാടിയിൽ, മേൽശാന്തി പി.എം. മനോജ് എംബ്രാന്തിരി, ശ്രീരാജ് എംബ്രാന്തിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
വാർഡ് മെമ്പർമാരായ വി.പി. വിദ്യാധരൻ, എൻ.പി. രജനി, എം.കെ. ഭവാനി അമ്മ, ടി.പി. കുമാരൻ, വി.പി. വിജയൻ, ടി.കെ. മോഹനൻ, ടി.പി. വിനീഷ്, യു.വി. ഉദയൻ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. ദിലീപ് നന്ദി പ്രകാശിപ്പിച്ചു. സെമിനാറിന് ശേഷം വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഔഷധ കഞ്ഞിയുടെ വിതരണത്തിനും ചടങ്ങിൽ തുടക്കമിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.