തൃശൂർ;കന്യാസ്ത്രികളുമായി ബന്ധപ്പെട്ട കേസ്സിൽ ചത്തീസ്ഗഡിലെ കോൺഗ്രസ്സുകാർ ജീവിച്ചിരിപ്പുണ്ടൊ അതൊ ചത്തൊ ? കേരളത്തിലെ കോൺഗ്രസ്സ് നേതാവ് വി.ഡി.സതീശൻ മറുപടി പറയണം.
ലോക സഭ സ്തംഭിപ്പി ക്കുന്നവർ ചത്തീസ്ഗഡിലെ നിയമസഭയിൽ ഒരു ചോദ്യം ഉന്നയിക്കുകയൊ പരസ്യ പ്രതികരണത്തിന് തയ്യാറാകുകയൊ ചെയ്തിട്ടില്ല എന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കണം. കേരളത്തിലെ കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റുകൾ ജയിലിന്റെ മുന്നിൽ ബഹളം വെച്ച് ബജരംഗ ദളീ നേയും മറ്റ് ഹിന്ദു സംഘടനകളേയും ചീത്തവിളിച്ചപ്പോഴാണ് അവര് പ്രകോപിതരായി രംഗത്ത് വന്നത്. 25 ന് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത ദിവസം ഇതൊരു സാധാരണ സംഭവമായിരുന്നു. 26 ന്റെ മാധ്യമ വാർത്തകൾ അങ്ങിനെ തന്നെയായിരുന്നു. 27 ന് കോൺഗ്രസുകാർ രാഷ്ട്രീയ മുതലെടുപ്പിന് ബഹളം വെച്ചപ്പോഴാണ് പ്രശ്നം ഗൗരവമായി മാറിയത്. അല്ലങ്കിൽ കന്യാസ്ത്രികൾ ഇപ്പോൾ ജാമ്യം കിട്ടി ഇറങ്ങിയേനെ.
കന്യാസ്ത്രീകൾ ജയിലിൽ കൂടുതൽ നാൾ കിടക്കട്ടെ എന്നാണ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ താൽപ്പര്യം. കോൺഗ്രസ്റ്റ് ആണ് ഈ പ്രശ്നം കുളമാക്കിയത്. കന്യാസ്ത്രീകളെ ജയിലിന് പുറത്തു കൊണ്ടുവരാൻ ബി.ജെ.പി കേരള ഘടകം ശ്രമിക്കുമ്പോൾ കോൺഗ്രസ്സ് പ്രശ്നം വഷളാക്കി കുളമാക്കാനാണ് ശ്രമിക്കുന്നത്.
2021ൽ ചത്തീസ് ഗഡിൽ കന്യാസ്ത്രീകളേയും പാതിരിമാരേയും10മാസം ജയിലിലടച്ച കോൺഗ്രസ്സുകാരാണ് ഇപ്പോൾ ലോകസഭ സ്തംഭിപ്പിക്കുന്നത്. എന്തായാലും 36 MLA മാരുള്ള ചത്തീസ്ഗഡിലെ കോൺഗ്രസ്സ് ചത്തൊ? ചത്ത കുതിരയായൊ എന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.