ന്യൂഡൽഹി: ഖത്തറിൽ ജയിലിൽ കഴിയുന്ന മലയാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദറിൽ പ്രതിഷേധം ശക്തം. ജയിലിലുള്ള 650 മലയാളികളുടെ കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി.
സ്‌പോൺസർമാർ നൽകിയ 2015-ൽ ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പിട്ട തടവുപുള്ളികളുടെ കൈമാറ്റ കരാർ നടപ്പിൽ വരുത്തണമെന്നാണ് ആവശ്യം. പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇത്തരത്തിൽ കരാറുകളിലൂടെ തടവുകാരെ കൈമാറിക്കഴിഞ്ഞു. എന്നാൽ ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ ഭരണകൂടം തന്നെ തയ്യാറാകുന്നില്ല എന്നാണ് സമരക്കാരുടെ ആരോപണം.
ഇവരെ കൈമാറാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെടണം. മോചനമല്ല തിരികെ ഇന്ത്യയിലെ ജയിലുകളിൽ അവരെ തടവിൽ പാർപ്പിച്ചാലും മതി. അത്തരമൊരിടപെടൽ കേന്ദ്രം നടപ്പാക്കണെമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.