സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ) നേരിയ ഇളവു വരുത്തി. ജൂലൈ 20ന് പ്രാബല്യത്തിൽ വരുന്നവിധം 0.05% കുറവാണ് വരുത്തിയത്. ജൂൺ 20നും 0.05% കുറച്ചിരുന്നു.
Commodity
എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവുതുകയും (ഇഎംഐ) ആനുപാതികമായി കുറയുമെന്നത് ഇടപാടുകാർക്ക് നേട്ടമാകും. വിവിധ തിരിച്ചടവ് കാലാവധിക്ക് അനുസൃതമായ പുതുക്കിയ നിരക്കുകൾ ഇങ്ങനെ: (ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക്)
∙ ഓവർനൈറ്റ് : 7.60% (7.65%) ∙ ഒരുമാസം : 8.25% (8.30%) ∙ മൂന്നു മാസം : 9.55% (9.60%) ∙ 6 മാസം : 9.60% (9.65%) ∙ ഒരുവർഷം : 9.70% (9.75%)
റഷ്യയ്ക്കെതിരെ ഉപരോധ ‘യുദ്ധവുമായി’ ഇയു; എണ്ണവില വെട്ടിക്കുറച്ചു, ബാങ്കുകൾക്കും വിലക്ക്, ഗുജറാത്തിലെ നയാര റിഫൈനറിക്കും തിരിച്ചടി
Economy
എന്താണ് എംസിഎൽആർ? ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്. റിസർവ് ബാങ്കിന്റെ റീപ്പോനിരക്ക്, ബാങ്കുകളുടെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ), വായ്പയുടെ കാലാവധി തുടങ്ങിയവ വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇതു വ്യത്യാസപ്പെട്ടിരിക്കും.
സ്വർണവിലയിൽ വീണ്ടും ‘നട്ടുച്ച’ കയറ്റം; 73,000വും ഭേദിച്ച് പവന്റെ മുന്നേറ്റം, 9 കാരറ്റ് സ്വർണത്തിനും ഇനി ഹോൾമാർക്കിങ്
Commodity
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭത്തിൽ കുതിപ്പ്
സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 9.46% വളർച്ചയോടെ 322 കോടി രൂപ ലാഭം നേടിയിരുന്നു. പ്രവർത്തനലാഭം 32.41% ഉയർന്ന് 672.20 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടുലക്ഷം കോടി രൂപയെന്ന നാഴിക്കക്കല്ല് പിന്നിട്ട് റെക്കോർഡും കുറിച്ചു. 2.02 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. കഴിഞ്ഞ മാർച്ചിൽ ഇതു 1.95 ലക്ഷം കോടി രൂപയായിരുന്നു.
Business News
∙ ബാങ്കിന്റെ മൊത്തം വായ്പകൾ 8% ഉയർന്ന് 89,198 കോടി രൂപയായി. ∙ മൊത്തം നിക്ഷേപം 1.03 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.12 ലക്ഷം കോടി രൂപയിലെത്തി. ∙ റീട്ടെയ്ൽ നിക്ഷേപം 9.65 ശതമാനവും എൻആർഐ നിക്ഷേപം 7.27 ശതമാനവും ഉയർന്നു. ∙ കാസ നിക്ഷേപത്തിലെ വളർച്ച 9.06%കേരളത്തിലെ തെങ്ങിൻ കള്ളിന്റെ വീര്യം കൂടിയതായി കണ്ടെത്തൽ; പരമാവധി ആൽക്കഹോൾ 8.98% ആയി ഉയർത്തി
കിട്ടാക്കടത്തിൽ വൻ കുറവ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വായ്പകളിൽ വ്യക്തിഗത വായ്പ 26%, വാഹന വായ്പ 27%, ഭവന വായ്പ 66%, സ്വർണപ്പണയ വായ്പ 7% എന്നിങ്ങനെ വളർച്ച ജൂൺപാദത്തിൽ കുറിച്ചു.
∙ കിട്ടാക്കട അനുപാതം അഥവാ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) കഴിഞ്ഞവർഷത്തെ സമാനപാദത്തിലെ 4.50 ശതമാനത്തിൽ നിന്ന് 3.15 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.44ൽ നിന്ന് 0.68 ശതമാനത്തിലേക്കും കുറയ്ക്കാനായത് ബാങ്കിനു വൻ നേട്ടമാണ്. ∙ പ്രവർത്തനക്ഷമതയുടെ അളവുകോലുകളിലൊന്നായ മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) 18.11ൽ നിന്ന് 19.48 ശതമാനമായി ഉയർന്നു. ∙ വെള്ളിയാഴ്ച സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് എൻഎസ്ഇയിൽ 2.55% താഴ്ന്ന് 29.85 രൂപയിൽ.
റിലയൻസിന് റെക്കോർഡ് ഒന്നാംപാദ ലാഭം; ജിയോയ്ക്കും മുന്നേറ്റം, മൊത്തം വരിക്കാർ 50 കോടിയിലേക്ക്
Stock Market
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.