യുഎസ്കാഎ ;കാൻസർ രോഗപ്രതിരോധത്തിൽ നിർണായക കണ്ടെത്തലുമായി ഗവേഷകർ. ട്യൂമറുകൾക്കെതിരെയുള്ള ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒരു mRNA ഗവേഷകർ വാക്സിൻ വികസിപ്പിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
ഫ്ലോറിഡ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ.നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. ഇമ്മ്യൂൺ ചെക്ക്പോയിൻ്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന സാധാരണ ഇമ്മ്യൂണോതെറാപ്പി മരുന്നുകളുമായി സംയോജിപ്പിക്കുമ്പോൾ ഈ വാക്സിൻ അവയിൽ ശക്തമായ ആൻ്റിട്യൂമർ ഫലങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.ഈ വാക്സിൻ പ്രത്യേക ട്യൂമർ പ്രോട്ടീനുകളെ ലക്ഷ്യമിടുന്നില്ല എന്നതും പുതിയ കണ്ടെത്തലിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്. പകരം, ഒരു വൈറസിനെതിരെ പോരാടുന്നതുപോലെ ഒരു രോഗപ്രതിരോധ സംവിധാനത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെ ആശ്രയിക്കാതെ കാൻസർ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ മാർഗമായിരിക്കും ഈ കണ്ടെത്തലെന്ന് പ്രധാന ഗവേഷകൻ ഡോ. എലിയാസ് സയൂർ അറിയിച്ചു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളും ഈ പഠനത്തിന് പിന്തുണ നൽകുന്നുണ്ട്.
ഭാവിയിൽ മനുഷ്യരിൽ നടത്തുന്ന പഠനങ്ങളിൽ സമാനമായ ഫലങ്ങൾ കാണിക്കുകയാണെങ്കിൽ ചികിത്സിക്കാൻ പ്രയാസമുള്ളതും ചികിത്സയെ പ്രതിരോധിക്കുന്നതുമായ പലതരം അർബുദങ്ങളെ മാറ്റിയെടുക്കാൻ ഈ വാക്സിന് സാധിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് ഗവേഷകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.