തിരുവനന്തപുരം ;ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്‍റെ പേര് വലിച്ചിഴക്കുന്നത് വിഷയത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാരിന് രക്ഷപെടാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
സംസ്ഥാന ടൂറിസം വകുപ്പ് ജ്യോതി മൽഹോത്രയെ പണം കൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു.വന്ദേ ഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ നിരവധി ആളുകൾ തന്‍റെ പ്രതികരണം എടുത്തു, അതിലൊരാള്‍ മാത്രമാണ് ഈ വ്ലോഗര്‍ എന്ന് മുരളീധരന്‍ വിശദീകരിച്ചു.
താന്‍ ക്ഷണിച്ചിട്ടല്ല അവര്‍ വന്നത്.എന്നാല്‍ എന്തുനടപടിക്രമം പാലിച്ചാണ് ചാരവനിതയെ കൊണ്ടുവന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. സർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിൽ ആക്കാമെന്ന് കരുതേണ്ടെന്നും വി മുരളീധരൻ ബംഗളൂരിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.