കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്.
തിങ്കളാഴ്ച വൈകിട്ടാണ് പ്രതി ജയിലിൽ നിന്നും രക്ഷപ്പെട്ടത്.കോട്ടയം ജില്ലാ പോലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ ജില്ലയിൽ ഉടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.അതേസമയം പ്രതി എങ്ങനെ രക്ഷപ്പെട്ടു എന്നതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.കോട്ടയം ജില്ലാ ജയിലിൽ നിന്നും അമിനുൾ ഇസ്ലാം ജയിൽ ചാടിയതായി റിപ്പോർട്ട്..! കുറ്റവാളിക്കായി വ്യാപക തിരച്ചിൽ
0
ചൊവ്വാഴ്ച, ജൂലൈ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.