കണ്ണൂര്‍: Adm നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരം എന്ന് തെളിയിക്കുന്ന ഇലക്ട്രോണിക്ക് തെളിവുകൾ അടക്കം കുറ്റപത്രത്തിൽ ഉണ്ടെന്ന് അഭിഭാഷകൻ വിശ്വൻ പറഞ്ഞു.എ ഡി എം കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴി ഉണ്ട്.അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി പി ദിവ്യ വേട്ടയാടപ്പെടുന്നു.വ്യക്തി താല്പര്യവും രാഷ്ട്രീയ താല്പര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ.കുറ്റപത്രം ഹൈക്കോടതി അടക്കം പരിശോധിച്ചതാണ്.കുറ്റപത്രം നിലനിൽക്കില്ല, പിപി ദിവ്യ നിരപരാധി ആണ്.
പി പി ദിവ്യ സ്വയം ആരോപണം ഉന്നയിച്ചതല്ല.അതിന് ആസ്പതമായ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കുറ്റപത്രം റദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്ന് സുപ്രീം കോടതി ചോദിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.