പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ​35 കോടിയുടെ ഭരണാനുമതി : ജോസ് കെ മാണി എംപി

പാലാ : പാലാ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതി​ന് 35  കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി  ​ജോസ് കെ മാണി എംപി അറിയിച്ചു.

ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച  നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടതിന്റെ യും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി . ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ   ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ  വിലയിരുത്തുകയും ചെയ്തിരുന്നു.    

അക്കാ​ഡമിക് ബ്ലോക്കിന്റെ പൂർത്തീകരണത്തിനും പൂർണ്ണമായ പ്രവർത്തനത്തിനും 2021 ലെ ​ഡി എസ ആർ  അടിസ്ഥാനമാക്കി​യാണ്   ₹ 3513.47 ലക്ഷം തുകയ്ക്ക് പുതുക്കിയ ഭരണാനുമതി ​നൽകിയത്. നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം ​കേന്ദ്ര  ഗവൺമെന്റിന്റെ​ ബാക്കിയുള്ള  വിഹിതം ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്ക​ണമെന്നും  സർക്കാർ ഉത്തരവിൽ ഉണ്ട്. ​കേന്ദ്ര  ഗവൺമെന്റിന്റെ​ ബാക്കിയുള്ള  വിഹിതം ലഭ്യമാക്കുന്നതിന്​ സർക്കാരിൽ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ നിർവഹണ ഏജൻസി ആയ കെ ഐ ഐ ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ജോസ് കെ മാണി എംപി അറിയിച്ചു. 

മുത്തോലി പുലിയന്നൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റിനായുള്ള 80 ശതമാനം പണികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികൾ തടസ്സമാവുകയായിരുന്നു.പുതുക്കിയ ഭരണാനുമതി ലഭ്യമാക്കെപ്പതോടെ മുടങ്ങിയ നിർമ്മാണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !