തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ സിപിഎമ്മും വിസികെയും തുടരുന്നത് ഡിഎംകെയുടെ അപമാനം സഹിച്ചുകൊണ്ടാണെന്ന് എടപ്പാടി കെ. പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ സിപിഎമ്മും വിസികെയും തുടരുന്നത് ഡിഎംകെയുടെ അപമാനം സഹിച്ചുകൊണ്ടാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി. എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് തങ്ങള്‍ ചുവപ്പുപരവതാനി വിരിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


സിപിഎമ്മിന് വില്ലുപുരത്ത് സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്നും പളനിസ്വാമി ആരോപിച്ചു. പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ പോലും വിസികെയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. എന്നിട്ടും ഡിഎംകെ സര്‍ക്കാര്‍ മികച്ചതാണെന്നാണ് അവര്‍ രണ്ടുകൂട്ടരും പറയുന്നത്. ഇത്തരം അപമാനം സഹിച്ചിട്ടും നിങ്ങള്‍ ആ സഖ്യത്തില്‍ തുടരുമോയെന്നും അദ്ദേഹം സിപിഎമ്മിനോടും വിസികെയോടും ചോദിച്ചു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യം വിജയിക്കുമെന്നും എടപ്പാടി പളനിസ്വാമി അവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !