ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട: 6.4 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി

ജിദ്ദ;സൗദി അറേബ്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

തുറമുഖം വഴി രാജ്യത്തേക്ക് എത്തിയ ഒരു ഷിപ്പ്‌മെൻ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 646,000 ആംഫെറ്റാമൈൻ ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.കടത്തിക്കൊണ്ടുവന്ന ചരക്കിൽ, ഭക്ഷ്യവസ്തുക്കളായ ബീൻസ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഹമൗദ് അൽ-ഹർബി വിശദീകരിച്ചു.

ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ വിശദമായ കസ്റ്റംസ് പരിശോധനയിലാണ് ഈ മയക്കുമരുന്ന് ഗുളികകൾ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി (GDNC) ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ, രാജ്യത്തിനുള്ളിൽ ഈ മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്നും അൽ-ഹർബി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !