പാകിസ്താന്റെ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ച് ചൈന

ചൈന : പാകിസ്താന്റെ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് (പിആര്‍എസ്എസ്-01) വിജയകരമായി വിക്ഷേപിച്ച് ചൈന. വ്യാഴാഴ്ച രാവിലെ ആയിരുന്നു വിക്ഷേപണം. ഇതുവഴി പാകിസ്താന്റെ ഭൗമനിരീക്ഷണ സാങ്കേതിക വിദ്യ കൂടുതല്‍ ശക്തമാവും. ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ഷിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ക്വായ്‌ഷോ-1എ റോക്കറ്റിലായിരുന്നു വിക്ഷേപണം.

മുന്‍കൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹം സ്ഥാപിച്ചു. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായതായി മിഷന്‍ കണ്‍ട്രോളര്‍മാര്‍ അറിയിച്ചു. ഭൂമി സര്‍വേ, നഗരാസൂത്രണം, പാരിസ്ഥി നിരീക്ഷണം, ദുരന്ത നിവാരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പാകിസ്താന് ഈ ഉപഗ്രഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താനാവും.

ചൈനയിലേയും പാകിസ്താനിലേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് പിആര്‍എസ്എസ്-01 പൂര്‍ത്തിയാക്കിയത്. ചൈന ദൗത്യത്തിന് ആവശ്യമായ ബഹിരാകാശ സാങ്കേതിക വിദ്യാ പിന്തുണയും വൈദഗ്ദ്യവും ദൗത്യത്തിലുടനീളം നല്‍കിയിട്ടുണ്ട്. ഇതിനകം പ്രതിരോധം ഉള്‍പ്പടെ പാകിസ്താന്റെ വിവിധ രംഗങ്ങളില്‍ ചൈനയുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഈ വിക്ഷേപണത്തോടെ എയറോസ്‌പേസ് രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കപ്പെട്ടിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !