മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാ​ഗമായി മരം മുറിക്കൽ പ്രവൃത്തി സ്വകാര്യ വ്യക്തി ഏറ്റെടുത്തിരുന്നു. ഇതിലെ കരാർ തൊഴിലാളിയാണ് മരണപ്പെട്ട രാജു.

കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും മണിക്കൂറുകളോളം ഇദ്ദേ​ഹം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിപ്പോയി. തുടർന്ന് മണ്ണാർക്കാട് നിന്നുള്ള അ​ഗ്നിശമന സേനയെത്തി വല കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !