തൊടുപുഴ; കാഞ്ഞിരമറ്റത്ത് വാടക വീട്ടിൽ മൂന്നര വയസ്സുകാരനെയും അച്ഛനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷും (34) മകൻ ദേവുമാണ് മരിച്ചത്. സംസാരശേഷിയില്ലാതെ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞു വന്ന ഉന്മേഷിന്റെ ഭാര്യ ശിൽപയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉന്മേഷ് ഹാളിലും കുട്ടി കിടപ്പു മുറിയിലും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലപ്പണിയും ലോട്ടറി വിൽപനയുമായിരുന്നു ഉന്മേഷിന്റെ ജോലി. മുരളീധരനാണ് ഉന്മേഷിന്റെ പിതാവ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.