ഡൽഹി : കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്. സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സൈന്യത്തിൻ്റെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാരെ ഞാൻ ഹൃദയംഗമമായി ആദരിക്കുന്നു,” അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ പരമോന്നത ത്യാഗം നമ്മുടെ സായുധ സേനയുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു.സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃ രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് രാഷ്ട്രപതി ദൗപതി മുർമു ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും കൂടി ഈ ദിവസം സൂചിപ്പിക്കുന്നു. രാജ്യത്തിനു വേണ്ടിയുള്ള സൈന്യത്തിന്റെ സമർപ്പണവും ത്യാഗവും ജനങ്ങൾക്ക് എന്നും പ്രചോദനമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.