റോം ;ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലിയോ പതിനാലാമൻ മാർപാപ്പയെ ഫോണിൽ വിളിച്ചു. ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കണമെന്നും ഉടൻ വെടിനിർത്തൽ വേണമെന്നും മാർപാപ്പ ആവശ്യപ്പെട്ടെന്നു വത്തിക്കാൻ അറിയിച്ചു.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തിയതിന്റെ പിറ്റേന്നാണ് നെതന്യാഹു മാർപാപ്പയെ വിളിച്ചത്.പള്ളിയാക്രമണത്തിൽ 3 പേരാണു കൊല്ലപ്പെട്ടത്.പള്ളിവികാരി അടക്കം 10 പേർക്കു പരുക്കേറ്റിരുന്നു. അതിനിടെ, ജറുസലം പാത്രിയർക്കീസ് പീർബാറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓർത്തഡോക്സ് സഭ പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമനും ഇന്നലെ ഗാസയിലെത്തി. പരുക്കേറ്റവരെ സന്ദർശിച്ചു.
ബോംബാക്രമണത്തിൽ പള്ളിയുടെ മേൽക്കൂരയ്ക്കാണു കേടുപറ്റിയത്. ആക്രമണത്തിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. സൈനികനടപടിക്കിടെ ഒരു ഷെൽ അബദ്ധത്തിൽ പള്ളിവളപ്പിൽ പതിച്ചെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്. ഈ വിശദീകരണം പാത്രിയർക്കീസ് പീർബാറ്റിസ്റ്റ പിസബല്ല തള്ളി. ‘ഞങ്ങളെ ലക്ഷ്യമിടേണ്ട കാര്യമില്ല. അബദ്ധം പറ്റിയതാണെന്ന് അവർ പറയുന്നു. പക്ഷേ, ഇത് അബദ്ധമല്ല’– അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.