ഏറ്റുമാനൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടയാഴം സ്വദേശി..മകന് ഗുരുതരമായി മർദ്ദനമേറ്റെന്നും പിതാവ്

ഏറ്റുമാനൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടയാഴം സ്വദേശി..മകന് ഗുരുതരമായി മർദ്ദനമേറ്റെന്നും പിതാവ്

ഏറ്റുമാനൂർ; മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട എന്‍റെ മകന്‍ അപകടകരമായി ബസ്സ് ഓടിച്ച പൊന്‍മാങ്കല്‍ ബസ്സിന്‍റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സി ഐ അന്‍സലിന്‍റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‍റില്‍ വച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചതായി യുവാവിന്റെ പിതാവ്.


മാര്‍ച്ച് മാസം 20-ാം തീയതി നടന്ന ഈ സംഭവമാണ് പോലീസ് നിര്‍‍ദ്ദേശ പ്രകാരം കോട്ടയത്തെ ഒരു ഓണ്‍ലൈന്‍ ചാനലിലൂടെ ബസ്സ് ഡ്രൈവറേയും നാട്ടുകാരെയും ഹെല്‍‍‍മെറ്റ് ഉപയോഗിച്ച് ആക്രമിച്ചു എന്ന് തെറ്റായ പ്രചാരണം നടത്തിയത്. ഇതിന് കള്ളമൊഴി നല്‍കിയ ഏറ്റുമാനൂര്‍ സ്റ്റാന്‍‍‍ഡിലെ പച്ചക്കറികടക്കാരനും ബുക്ക് സ്റ്റാളുകാരനും അനൌണ്‍സറും കൂട്ടാളികളും വീഡിയോ കണ്ണ് തുറന്ന് കാണുകയെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പിതാവ് പറയുന്നു..              

ബസ്സ് സ്റ്റാന്‍റില്‍ വച്ച് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയതിനു ശേഷം മകന്‍റെ മൊബൈല്‍ ഫോണ്‍ സി ഐ എറിഞ്ഞുപൊട്ടിക്കുന്നതും ബൈക്ക് മറിച്ചിട്ട്് ചവിട്ടുന്നതും കാണാം. സ്റ്റാന്‍ഡില്‍ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷന് അടുത്തുള്ള ജനമൈത്രി മീഡിയേഷന്‍ സെന്‍ററില്‍ കൊണ്ടുപോയി ലാത്തി കൊണ്ട് ക്രൂരമായി അടിച്ച ശേഷം അവിടെ നിന്നും സ്റ്റേഷനിലേയ്ക്ക് മകനെ നടത്തികൊണ്ടുപോകുന്നതും കാണാം. 

ഇത്രയൊക്കെ ചെയ്തിട്ട് തന്റെ മകന്‍ ബസ് ഡ്രൈവറെ ഹെല്‍‍മറ്റ് കൊണ്ട് തല്ലി, വധഭീഷണി മുഴക്കി എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സും എടുത്തതായും പിതാവ് ആരോപിക്കുന്നു.ഏതെങ്കിലും ഒരുത്തൻ ഹെൽമെറ്റ്‌ ഇല്ലാതെ പോമുന്ന വീഡിയോ fb യിൽ കണ്ടാൽ അവനെ പിടിച്ച ന്യൂസ്‌ BGM ഇട്ട് പോസ്റ്റുന്ന കേരള പോലിസ് ഇതും കാണുമെന്നു വിശ്വസിക്കുന്നതായും പിതാവ് സോഷ്യൽ മീഡിയയിലൂടെ പറയുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !