ദില്ലി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതിയിൽ പരാമർശിച്ചു. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിനെതിരായ ഹർജിയാണ് പരാമർശിച്ചത്. എന്നാൽ, കമ്മിറ്റിയുടെ ഭാഗമായതിനാൽ തനിക്ക് കേസ് കേൾക്കാനാകില്ലെന്നും മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിന്ന അഭിഭാഷകരായ കപിൽ സിബിൽ, രാകേഷ് ദ്വിവേദി, സിദ്ധാർത്ഥ ലൂത്ര, സിദ്ധാർത്ഥ് ആഗർവാൾ എന്നിവരാണ് കേസ് പരാമർശിച്ചത്.
ഈ വർഷത്തിന്റെ തുടക്കത്തിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് തുക കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്നായിരുന്നു ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. എന്നാൽ, വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നുമാണ് ഹർജിയിൽ യശ്വന്ത് വർമ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.