കൊച്ചി; ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ.
മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യം നൽകിയപ്പോൾ നിർദേശിച്ച വ്യവസ്ഥകൾ പി.സി.ജോർജ് ലംഘിച്ചു എന്നാണ് സർക്കാർ ഹര്‍ജിയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് മറുപടി നൽകാൻ കോടതി പി.സി.ജോർജിന് നോട്ടീസയച്ചു.2022ൽ പാലാരിവട്ടം പൊലീസും ഫോർട്ട് പൊലീസും റജിസ്റ്റർ ചെയ്ത കേസുകളിൽ ജോർജിന് ജാമ്യം ലഭിച്ചിരുന്നു. വിവിധ സമുദായങ്ങൾ തമ്മിൽ മതവിദ്വേഷം വളർത്തുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസുകൾ.സമാനമായ പ്രസ്താവനകൾ നടത്തരുതെന്നും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലൊന്നായി കോടതി നിർദേശിച്ചിരുന്നു. എന്നാൽ സമാനമായ കുറ്റകൃത്യം ജോർജ് ആവർത്തിച്ചിരിക്കുകയാണെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഈരാട്ടുപേട്ട പൊലീസ് ഇക്കഴിഞ്ഞ ജനുവരി 10ന് പി.സി.ജോർജിനെതിരെ കേസെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നതിനാൽ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.