രമണന്റെയ് ഫോൺ തട്ടിയെടുത്തു തോണ്ടി ചാടിക്കളിച്ചു കുരങ്ങൻ

തിരുവല്ല: രമണൻ പുതിയ ടച്ച് ഫോൺ വാങ്ങിയിട്ട് ഏതാനും ദിവസമേ ആയിരുന്നുള്ളൂ. വഴിയേപോയ വാനരൻ അതിന് അവകാശം ഉന്നയിക്കുമെന്ന്, വിറകുവെട്ടുതൊഴിലാളിയായ രമണൻ സ്വപ്‌നത്തിൽപോലും കരുതിയില്ല. പതിവ് പണിക്കിടെ പറമ്പിന്റെ ഓരത്തുവെച്ച ഫോൺ കുരങ്ങെടുത്ത് ഓടുന്നതുകണ്ട് ഒന്ന് സ്തംഭിച്ചു. പിന്നീട് യാചിച്ചു. തന്നിട്ടുപോടായെന്ന് നിലവിളിച്ചു. ഫോണിൽത്തോണ്ടി ചാടിക്കളിച്ച കുരങ്ങൻ രമണനെ വട്ടം കറക്കി. ഇടയ്ക്കിടെ മുഖത്തേക്കുനോക്കി. തെങ്ങിലേക്ക് ചാടിക്കയറി.

ലോക്ക് തുറക്കാൻ പറ്റാത്തിലാണോയെന്നറിയില്ല, ഒടുവിൽ ഫോൺ താഴേക്കിട്ട് തെങ്ങിൻ മുകളിലേക്കുപോയി. രമണന് ആശ്വാസവുമായി.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പഞ്ചായത്ത് പത്താംവാർഡ് മെമ്പർ ശ്രീഭദ്ര വീട്ടിൽ എസ്. സനൽകുമാരിയുടെ പുരയിടത്തിലാണ് സംഭവം. സമീപവാസിയായ വാളമ്പറമ്പിൽ രമണൻ ഇവിടെ തെങ്ങ് കീറി വിറകാക്കാൻ എത്തിയതായിരുന്നു.

പണിസമയം തീരുന്നതിന് തൊട്ടുമുമ്പാണ് ഫോൺ കുരങ്ങിന്റെ കൈയിലെത്തിയത് കാണുന്നത്. രണ്ടുദിവസം മുമ്പാണ് 8000 രൂപ മുടക്കി പുതിയഫോൺ വാങ്ങിയത്. കാൽ മണിക്കൂറോളം കുരങ്ങൻ ഫോണുമായി ചാടിക്കളിച്ചു. പിന്നീട് അയൽക്കാർ എത്തി. തെങ്ങിലേക്കുള്ള കയറ്റത്തിനിടെയാണ് ഫോൺ താഴേക്ക് ഇട്ടുകൊടുത്തത്.

സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരേയൊരു ഫോൺ കുരങ്ങിന്റെ പക്കലായതിനാൽ ദൃശ്യം പകർത്താൻ കഴിഞ്ഞില്ല. ഫോൺ കിട്ടിയപ്പോൾ രമണനോട്, ആ ഫോണിൽ ചിത്രം പകർത്താൻ സമീപവാസി പറഞ്ഞെങ്കിലും പോക്കറ്റിലിട്ട് വീട്ടിലേക്കുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !