തിരുവനന്തപുരം; കേരള സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു.
പൊതുമുതല്‍ നശിപ്പിച്ചു, ദേഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള 27 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു രാത്രി കോടതിയില്‍ ഹാജരാക്കും. കണ്ടാല്‍ അറിയുന്ന ആയിരം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 7 പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ സര്‍വകലാശാലയിലെ ഗ്രില്ലുകളും പൂട്ടുകളും തകര്‍ത്ത് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പൊലീസ് പറഞ്ഞു.
അഖില്‍ രാജ്, സരുണ്‍ സാവിയോ, ശ്യാം നായര്‍, ക്രിസ്റ്റിന് ജോസഫ്, ശിവപ്രസാദ്, ടി.രാഹുല്‍, മുഹമ്മദ് ഖാന് എന്നീ പൊലീസുകാര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റത്. അഖില്‍ രാജിന്റെ വലതു കൈയില്‍ 5 തുന്നലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.