ആലപ്പുഴ ;ചേര്‍ത്തലയിൽ അഞ്ചുവയസ്സുകാരനായ യുകെജി വിദ്യാർഥിയെ മർദിച്ച് പരുക്കേൽപ്പിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു.
മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്ക്കു സമീപമുള്ള ചായക്കടയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഇതുവഴി പോയ സ്കൂളിലെ പിടിഎ അംഗം ദിനൂപ് കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് ദിനൂപ് അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞദിവസങ്ങളിൽ നടന്ന ക്രൂരമർദനത്തിന്റെ ചുരുളഴിയുന്നത്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലീസിനും റിപ്പോർട്ട് നൽകി. ഇന്നലെ രാത്രിയിൽ തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ ഉപദ്രവിച്ച കേസിൽ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ രോഗം മൂർച്ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു.
സ്കൂൾ പിടിഎ ഇടപെട്ടായിരുന്നു അമ്മയുടെ ആൺസുഹൃത്തിനെതിരെയും കേസെടുപ്പിച്ചത്. കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷം മാതാവ് ലോട്ടറി വിൽപ്പനയ്ക്കായി പോകുമായിരുന്നു. ഇങ്ങനെയാണ് ചായക്കടയിൽ ഇരിക്കുന്ന കുട്ടിയെ ദിനൂപ് ശ്രദ്ധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.