ടോക്കിയോ∙ ഒരു പ്രവചനം യാഥാർഥ്യമാകുമോയെന്ന ആശങ്കയിലാണ് ജപ്പാൻ ജനത. ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 വയസ്സുകാരി റിയോ തത്സുകിയാണ് നാളെ ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്.
2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന്‍ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയതായാണ് ജപ്പാനിലെ പലരും വിശ്വസിക്കുന്നത്. അതാണ് ആശങ്കയ്ക്കിടയാക്കുന്നതും. എന്നാൽ, പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.നാളെ സൂനാമിദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലെ ടൂറിസം വ്യവസായത്തിന് തിരിച്ചടി നേരിട്ടു.ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 83% കുറവുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്താൽ പലരും യാത്രകൾ ഒഴിവാക്കി. ശക്തമായ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ തെക്കൻ മേഖലയിലെ ചെറിയ ദ്വീപിൽ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അടുത്തിടെ നിരവധി ചെറു ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
2011 മാർച്ച് 11ന് ടോഹോക്കു (തോഹോകു) ഭൂകമ്പവും സൂനാമിയും സംഭവിച്ചതോടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾക്ക് ലോകമെമ്പാടും ശ്രദ്ധ ലഭിച്ചത്. പല പ്രവചനങ്ങളും യാഥാർഥ്യമായതായി പ്രചരണമുണ്ടായി. ‘ദ് ഫ്യൂച്ചർ ഐ സോ’ എന്ന കൃതി ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനമായി കണക്കാക്കപ്പെട്ടു.
പുസ്തകത്തിന്റെ പുതിയ പതിപ്പിൽ 2025 ജൂലൈയിൽ വലിയ ദുരന്തം സംഭവിക്കും എന്ന ഒരു പുതിയ മുന്നറിയിപ്പ് കൂടി തത്സുകി ഉൾപ്പെടുത്തിയതോടെയാണ് ആശങ്ക ഉയർന്നത്. Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Istock/shannonstent, X/UFOchronpodcast എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.