കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കാമുകനും ജീവപര്യന്തം ശിക്ഷ

ചെന്നൈ : കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തിൽ ഏർപ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന വിജയ്‌യുടെ ഭാര്യ അഭിരാമിയാണു 2018ൽ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലിൽ അമിത അളവിൽ ഉറക്കഗുളിക ചേർത്തു നൽകി കൊലപ്പെടുത്തിയത്.

ഭർത്താവിനും ഉറക്കഗുളിക നൽകിയെങ്കിലും മരിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകൻ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് അഭിരാമി അറസ്റ്റിലായി. ടിക്ടോക് താരമായിരുന്ന അഭിരാമി മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാകുകയായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !