പാലാ ;പാലായുടെ ഹൃദയഭാഗത്ത്,പുതിയതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ് പാലായുടെ കാലഘട്ടത്തിൻറെ ആവശ്യം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തതാണ്.
അഞ്ച് നിലകളിലായി വെജിറ്റേറിയൻ റെസ്റ്റോറൻറ് , നോൺ വെജിറ്റേറിയൻ റസ്റ്റോറൻറ്, 27 ലക്ഷ്വറി റൂമുകൾ, 3 ഹാളുകൾ എന്നിവ അടങ്ങിയ, ധാരാളം പാർക്കിംഗ് സൗകര്യത്തോടുകൂടിയാണ് ഹോട്ടലാണ്.താമസത്തിനും ഭക്ഷണത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഡിസൈനാണ് ഇതിൽ ഉള്ളത്. ഇതിന് ഏകദേശം 50,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉണ്ട്.ഏകദേശം 400 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള വിശാലമായ മോഡേൺ സൗകര്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഏറ്റവും ലക്ഷ്യൂറിയസ് ആയിട്ടുള്ള മുറികളാണ് സംവിധാനം ചെയ്തിരിക്കുന്നത്.പാലായുടെ യശസ്സും, താൽപര്യവും മുൻനിർത്തിയാണ് എല്ലാ ഡിസൈനും രൂപീകരിച്ചിരിക്കുന്നത്.പാലായുടെ വളർച്ചയ്ക്കും പാലാക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2025 ജൂലൈ 13 ഞായറാഴ്ച 11 മണിക്ക് നടക്കുന്നെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ശ്രീ ജോസ് കെ മാണി MP ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.
ബഹുമാനപ്പെട്ട ശ്രീ.മാണി സി കാപ്പൻ MLA ഭദ്രദീപം തെളിക്കുന്നു - മുനിസിപ്പൽ ചെയർമാൻ ശ്രീ.തോമസ് പീറ്റർ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP, രാഷ്ട്രീയ, സാമുദായിക, സാസ്കാരിക നേതാക്കൾ, മാധ്യമ പ്രവർത്തകർ, ക്ഷണിക്കപ്പെട്ടവർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു.നിങ്ങളുടെ എല്ലാം മഹനീയമായ സാന്നിധ്യം കൊണ്ട് ഈ ഉദ്ഘാടന ചടങ്ങും തുടർന്നും അനുഗ്രഹിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വും, മാനേജ്മെൻ്റ് & സ്റ്റാഫ് Hotel grand courtyard Pala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.