തൃശൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.
നടക്കുന്നത് പുതിയകാര്യമല്ലെന്നും ആര്‍എസ്എസിന്റെയും അനുബന്ധസംഘടനകളുടെയും പ്രകടമായ പ്രവര്‍ത്തിയാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ആശങ്കപ്പെടുന്നതിനപ്പുറത്തേക്ക് തനിക്ക് തന്നെക്കുറിച്ച് തന്നെ സഹതാപവും അവജ്ഞയും ഉണ്ട്. താനുള്‍പ്പെടുന്ന മതവിഭാഗം ഇത്തരം കാര്യങ്ങളില്‍ പൊതുവായി സ്വീകരിക്കുന്ന സമീപനം ഇതെല്ലാം ആവര്‍ത്തിക്കാന്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ആര്‍എസ്എസിന്റെ സമീപനം വ്യക്തമാണ്. അങ്ങനെയായിരിക്കെ ഇതിനെ 'ഒറ്റപ്പെട്ട സംഭവമായി' കണ്ട് അപ്പപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ട് കാര്യമില്ല. നിരന്തരമായ സമ്മര്‍ദ്ദവും പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തിയേ മതിയാവൂ. ജനസേവനം നടത്തിയ കന്യാസ്ത്രീകളെ ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോവുകയാണ്', എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് പോയി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.