കാറിനു മുകളിലേക്ക് മണ്ണിനിടിഞ്ഞ് വീണ് വൻ അപകടം

കാസർകോട്; ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അദ്ഭുതകരമായി രക്ഷപ്പെട്ടു.

മണ്ണിനടിയിലായ കാർ പുറത്തെടുത്തു. പഴയ ദേശീയപാതയിലും പുതിയ ദേശീയപാതയിലും മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനു മുൻപ് പലവട്ടം വീരമലക്കുന്നിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയിരുന്നു. നിലവിൽ കോട്ടപ്പുറം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.

അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും അടിയന്തരമായി എത്തുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !