ഗോവിന്ദ ചാമിക്കായുള്ള തിരച്ചിൽ കണ്ട് തെറ്റിദ്ധരിച്ച് ചുരത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് പോലീസിന്റെ പിടിയിൽ..

വയനാട്; കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കായി വെള്ളിയാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് സമീപം കാറിൽനിന്ന് ഇറങ്ങിയോടി ചുരത്തിൽനിന്നു താഴേക്കു ചാടിയ യുവാവ് പിടിയിൽ.

ലക്കിടിയില്‍ വച്ച് വൈത്തിരി പൊലീസാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് വയനാട്ടിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇയാള്‍ ചുരത്തിലെ ഒൻപതാം വളവിലെ വ്യൂ പോയിന്റില്‍നിന്നു താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍നിന്ന് 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 

വണ്ടിയുടെ താക്കോൽ എടുത്തതിനു ശേഷമാണ് യുവാവ് കടന്നു കളഞ്ഞത്. അതുകൊണ്ട് തന്നെ യന്ത്രസഹായത്തോടെ വലിച്ചാണ് കാർ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. പൊലീസും ഫയര്‍ഫോഴ്‌സും ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് മേഖലയിൽ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഇയാളെ കണ്ടെത്താനായില്ല.ശനിയാഴ്ച രാവിലെയോടെ ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്ത് വച്ച് ഇയാളെ കണ്ടതായി ചിലർ വിവരം നൽകി. 

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയുടെ ഭാഗമായി ഇയാളെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരിയിൽ ബത്തേരിയിൽ വച്ച് ഷഫീഖ് 93 ഗ്രാം എംഡിഎംഎയുമായി പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !