സുമിത് ജോർജ് മുണ്ടത്താനത്ത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

കോട്ടയം;പാലാ വലവൂർ മുണ്ടത്താനത്തെ പുരാതന ക്രൈസ്തവ കുടുംബത്തിൽ നിന്നും ദേശീയ പ്രസ്താനത്തിലേയ്ക്ക് കടന്നു വന്ന ശ്രീ. സുമിത് ജോർജ് ഇനി ന്യൂനപക്ഷ മോർച്ചയുടെ കേരള ഘടകത്തെ നയിക്കും.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബി.ജെ.പിയ്ക്ക് അനുകൂലമായി വന്നു കൊണ്ടിരിക്കുമ്പോൾ മത ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടി യിലേയ്ക്ക് കൂടുതൽ അടുപ്പിക്കാൻ സാധിക്കും എന്ന കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുമിത്തിൻ്റെ പുതിയ സ്ഥാനലബ്ധി. കഴിഞ്ഞ നിരവധി വർഷങ്ങളായി മോർച്ചയുടെ ദേശീയ നിർവ്വാഹക സമിതി അംഗമായും, ആൻഡമാൻ, കർണ്ണാടക, സിക്കിം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളുടെ പ്രഭാരി യായും പ്രവർത്തിച്ചിട്ടുള്ള സുമിത് ജോർജ് സംസ്ഥാന, 

ദേശീയ നേതൃത്വങ്ങൾക്ക് ഒരുപോലെ സ്വീകാര്യനാണ്. മധ്യ തിരുവതാംകൂറിലും, മറ്റ് കുടിയേറ്റ മേഖലകളിലുമെല്ലാം പാർട്ടി വലിയ മുന്നേറ്റം നടത്താൻ നിശ്ചയിച്ച് ഉറപ്പിച്ചാണ് അനൂപ് ആൻ്റണി, ഷോൺ ജോർജ്, സുമിത് ജോർജ് തുടങ്ങിയ നേതാക്കളെ പ്രധാന മേഖലകളിൽ നിയമിച്ചിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !