കോട്ടയം ; സർജിക്കൽ ബ്ലോക്കിനോട് ചേർന്നുള്ള ടോയ്‌ലറ്റ് ബ്ലോക്കിന്റെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് മന്ത്രി വീണാ ജോർജ്.
ആദ്യം രണ്ടു പേർക്ക് പരുക്കെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽനിന്നും മന്ത്രി വാസവനും താനും എത്തിയപ്പോൾ തന്നെ ജെസിബി അവിടേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി.ആരും ഇല്ലെന്ന് പറഞ്ഞിട്ടും ആരെങ്കിലും ഉണ്ടോയെന്ന് തിരയാൻ വേണ്ടിയാണ് ജെസിബി എത്തിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ കോളജിന്റെ ആദ്യ ബ്ലോക്കാണിത്. കാലപ്പഴക്കമുള്ളതു കൊണ്ട് ഉപയോഗിക്കാനാകില്ലെന്ന് 2012–13ലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും അതിനൊന്നും ഫണ്ട് അനുവദിച്ചിരുന്നില്ല.
2016ൽ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ചുമതലയേൽക്കുമ്പോഴാണ് പുതിയ കെട്ടിടം നിർമിക്കാനുള്ള ആലോചന നടത്തിയത്. ഇതിനായി 577 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്. ഇന്നുണ്ടായ അപകടത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.