ബെംഗളൂരു; കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇപ്പോൾ മുഖ്യമന്ത്രിക്കസേരയിൽ താനുണ്ടെന്നും ഇവിടെ ഒരു ഒഴിവുമില്ലെന്നും സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു.
അഞ്ചുവർഷം പൂർത്തിയാക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനായി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിസ്ഥാനത്ത് ഒഴിവുണ്ടോ? ഞാനിവിടെ നിങ്ങൾക്കു മുന്നിലുണ്ടല്ലോ. ഞാനാണ് കർണാടക മുഖ്യമന്ത്രി. അതാണ് ഡി.കെ.ശിവകുമാർ പറഞ്ഞത്. ഞാനും അതുതന്നെ പറയുന്നു.ഇവിടെ ഒരു ഒഴിവുമില്ല’–സിദ്ധരാമയ്യ പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം ഡികെയ്ക്കായി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന ഊഹാപോഹങ്ങൾക്കിടെ സിദ്ധരാമയ്യയും ഡികെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് കനംവച്ചു. ഡൽഹിയിൽ ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിമാറ്റം നേരത്തെയും സിദ്ധരാമയ്യ നിഷേധിച്ചിരുന്നു. അഞ്ചുവർഷവും കസേരയിൽ ഉണ്ടാകുമെന്നാണ് ജൂലൈ 2ന് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യയെ പിന്തുണയ്ക്കുക അല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശം അനുസരിക്കുമെന്നും ഡികെ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.