ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ ചെലവ് കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകള്‍ക്ക് ആകെ ചെലവായത് 295 കോടി രൂപയാണ്. 2025-ല്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്ക് ഇതിന് പുറമെ 67 കോടി രൂപയോളം ചെലവായതായും കേന്ദ്ര സര്‍ക്കാര്‍ പങ്കുവച്ച കണക്കുകളിലുണ്ട്.
അതേസമയംഈ വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ച മൗറീഷ്യസ്, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് & ടോബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ ചെലവു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രധാനമന്ത്രിയുടെ വിദേശയാത്ര ചെലവ് സംബന്ധിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ് നല്കിയ മറുപടിയില്‍ ഇനിയും കണക്കുകള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്നും മൊത്തം ചെലവുകള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമായിട്ടില്ലെന്നും അറിയിച്ചത്
2023 ജൂണില്‍ പ്രധാനമന്ത്രി മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് മാത്രം 22 കോടിയിലധികം ചെലവായതായും രേഖകള്‍ പറയുന്നു. മാര്‍ച്ച് 20ന്, പ്രധാനമന്ത്രിയുടെ വിദേശസന്ദര്ശനങ്ങളുമായി ബന്ധപ്പെട്ട കണക്കുവിവരങ്ങള്‍ രാജ്യസഭയില്‍ വിദേശകാര്യ മന്ത്രാലയം പങ്കുവച്ചിരുന്നു. അതനുസരിച്ച്, 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ നടന്ന മോദിയുടെ 38 വിദേശസന്ദര്‍ശനങ്ങള്‍ക്കായി ഏകദേശം 258 കോടി രൂപ ചെലവായിട്ടുണ്ട്.
2025-ല്‍, ഫെബ്രുവരി 10 മുതല്‍ 13 വരെ, പ്രധാനമന്ത്രി ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമാണ് യാത്ര നടത്തിയത്. ഇതില്‍ ഫ്രാന്‍സിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. 25 കോടി രൂപ. പാരിസില്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ചകള്‍ നടത്തുകയും കൃത്രിമബുദ്ധി (AI) സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ യാത്രയില്‍ പ്രസിഡന്റ്ഡൊണാള്ഡ്ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യു.എസ് യാത്രയുടെ ചെലവ് 22 കോടിയാണ്
പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പൊതുചടങ്ങുകള്‍, അതില്‍ പങ്കെടുത്തവരുടെ എണ്ണം, പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും ചെലവായ തുക എന്നിവയെ കുറിച്ചുള്ള വിശദമായ കണക്ക് പട്ടിക രൂപത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇതു പ്രകാരം, 2023-ല്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ പരസ്യത്തിനും പ്രചാരണത്തിനുമായി 11.90 ലക്ഷം രൂപയാണ് ചെലവായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.