വളാഞ്ചേരി: ഒരു വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ബസ് കണ്ടക്ടറെ പ്രതിചേർക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വളാഞ്ചേരി, തിരൂർ എന്നിവിടങ്ങളിൽ ബസ് സമരം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ലോക്കൽ സർവീസുകൾ മുടങ്ങിയത് വിദ്യാർത്ഥികളെയും സാധാരണ യാത്രക്കാരെയും വലച്ചു.
എന്നാൽ, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തിയത് ജനങ്ങൾക്ക് ഒരുപരിധി വരെ ആശ്വാസമായി.കഴിഞ്ഞ ദിവസം രാവിലെ തിരൂരിൽനിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന 'മലാല' ബസിലാണ് അതിക്രമം നടന്നത്.
വളാഞ്ചേരി കാവുംപുറത്തെ കോളേജിൽ പഠിക്കുന്ന കുറുകത്താണി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി നൽകിയത്. കോളേജിലേക്കുള്ള യാത്രാമധ്യേ പുത്തനത്താണിയിൽനിന്ന് ബസിൽ കയറിയ ഒരാൾ പെൺകുട്ടിയെ കയറിപ്പിടിച്ചെന്നാണ് പരാതി. ഈ വിഷയത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.
അതിക്രമ വിവരം അറിയിച്ചിട്ടും ബസ് ജീവനക്കാർ യാത്രക്കാരനെ പോലീസിൽ ഏൽപ്പിക്കാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥിനി പരാതിപ്പെടുന്നു. ഇതിനെത്തുടർന്നാണ് പോലീസ് ബസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് സംയുക്ത ബസ് സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. പീഡനവിവരം അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പ്രതിയെ പോലീസിന് കൈമാറിയില്ലെന്നുമാണ് വിദ്യാർത്ഥിനിയുടെ പ്രധാന ആരോപണം.
എന്നാൽ, വിദ്യാർത്ഥിനി പരാതിപ്പെടാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കുന്നു.സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്. ഇത് പൊതുഗതാഗതത്തെ കൂടുതൽ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.