ഈരാറ്റുപേട്ട: നടക്കൽ മസ്ജിദുൽ അമാന്റെയും ദാറുൽ ഉലൂം മദ്റസയുടെയും ആഭിമുഖ്യത്തിൽ ഹിജ്‌റ സന്ദേശ സംഗമവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
മദ്റസ മാനേജർ സൈനുൽ ആബിദീന്റെ അധ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് സിപി അബ്‌ദുൽ ബാസിത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മസ്ജിദുൽ അമാൻ ചീഫ് ഇമാം ബൽയാ ഖാൻ റഷാദി ഹിജ്‌റ സന്ദേശ പ്രഭാഷണം നടത്തി. പ്രശസ്ത ട്രൈനർ മുഹമ്മദ് ആസിഫ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.മഹല്ല് സെക്രട്ടറി റഈസ് മാങ്കുഴക്കൽ ആശംസകൾ അർപ്പിച്ചു... ഹിജ്‌റ കലണ്ടർ മേക്കിങ് ഗ്രീറ്റിഗ് കാർഡ് മേക്കിങ് മത്സരങ്ങളിൽ വിജയികളായ മുഹമ്മദ് ഇർഫാൻ, അംന ഫൈസൽ, അമാന അഷ്‌റഫ്, മുഹമ്മദ് ബിലാൽ, ഫൈഹ സുഹാസ്, ഫരീദ മർയം, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് മിസ്അബ്,
ഇൻശാ മർയം എന്നിവർക്ക് സമ്മാനദാനം നടത്തി. അബ്‌ദുർറഹീം മളാഹിരി, ഹാഫിസ് ആഷിഖ് മൗലവി, ഇയാസ് സഖാഫി, നസീബ് ബാഖവി, സിറാജ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു. മദ്റസ സ്വദ്ർ മുഅല്ലിം ത്വയ്യിബ് മൗലവി സ്വാഗതം പറയുകയും സാബിത് അൽഖാസിമി നന്ദി പറയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.