പാലാ ;നിലപാട് വ്യക്തമാക്കി CPIM പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി,
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ഇടതുമുന്നണി പാലായിൽ കരസ്ഥമാക്കുമെന്നും കഴിഞ്ഞ തവണ നഷ്ടപെട്ട നിയമസഭാ സീറ്റ് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ നേടിയെടുക്കുമെന്നും അതിനായി സംഘടനയെ പാലായിൽ അടിമുടി ശക്തിപ്പെടുത്തുമെന്നും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ മീറ്റ് ദ പ്രസ്സിൽ ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു..
കേരള കോൺഗ്രസ് (M) മുന്നണിയിലേക്ക് വന്നതിന് ശേഷമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി സിപിഎം നഗര സഭ ചെയർമാൻ പാലായിൽ ഉണ്ടാകുന്നതെന്നും,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ കേരളാകോൺഗ്രസുമായി ഭിന്നതയുണ്ട് എന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേരള കോൺഗ്രസ് (M) ചെയർമാൻ ജോസ് കെ മാണിതന്നെ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി,
സമരസപെടേണ്ട സംഘടനകളോട് സമരസപ്പെട്ടും,വർഗീയതയോട് സന്ധിയില്ലാത്ത പോരാടുന്ന സമീപനമായിക്കും സ്വീകരിക്കുകയെന്നും,വർഗ്ഗ ബഹുജന സംഘടനകളെ ചേർത്തുനിർത്തി പാർട്ടിയെ പാലായിൽ ശക്തിപ്പെടുത്തുമെന്നും സജേഷ് ശശി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആരംഭമായെന്നും ഇന്ന് നടക്കുന്ന ഏരിയ കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സംഘടനാ പ്രവർത്തനങ്ങളുടെ പൂർണ്ണ രൂപം തയ്യാറാക്കുമെന്നും,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ഇടതുമുന്നണി നേടിയെടുക്കുമെന്നും ഏരിയ സെക്രട്ടറി കൂട്ടിച്ചേർത്തു,
പ്രാദേശിക തലത്തിലുള്ള ജനകീയ പ്രശ്നങ്ങൾ പഠിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും,ഉയർന്ന രാഷ്ട്രീയ സാമൂഹ്യ സേവന മൂല്യങ്ങൾ പാർട്ടിയിൽ നിന്നും പാർട്ടിയുമായി ചേർന്ന് നിൽക്കുന്ന പോഷക സംഘടനകളിൽ നിന്നും പാലാ ഏരിയയിൽ എല്ലാ ജനവിഭനങ്ങൾക്കും പാർട്ടിയിൽ നിന്ന് ഉണ്ടാകുമെന്നും,സജേഷ് ശശി പറഞ്ഞു,
ഇടത് മുന്നണി സർക്കാർ പാലയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും,പൂർത്തിയാകാതെ കിടക്കുന്ന പ്രാദേശികമായ പദ്ധതികൾ സമയബന്ധിതമായി ഇടത് ജനപ്രതിനിധികൾ പൂർത്തിയാക്കുമെന്നും പാലാ ഏറിയ സെക്രറി മീറ്റ് ദ പ്രസിൽ പറഞ്ഞു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.