മാറഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) മലപ്പുറം ജില്ലാ സ്ഥാപകാംഗവും പൊന്നാനിയിലെ രക്തദാന-ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൈസിംഗ് വിമൺസ് വിംഗ് കോടഞ്ചേരിയും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചൽസ് വിംഗ് കമ്മിറ്റിയും സംയുക്തമായാണ് ഈ മാതൃകാപരമായ പരിപാടിക്ക് നേതൃത്വം നൽകിയത്.
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വെച്ച് നടന്ന ക്യാമ്പിൽ 37 പേർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തു. ഇതിൽ ഏഴ് പുതുരക്തദാതാക്കളും അഞ്ച് വനിതകളും ഉൾപ്പെടെ 27 പേർ വിജയകരമായി രക്തദാനം നിർവഹിച്ചു. നിരവധി സുമനസ്സുകളാണ് ഈ മഹത്കർമ്മത്തിൽ പങ്കാളികളായത്.
റൈസിംഗ് വിമൺസ് വിംഗ് ഭാരവാഹികളായ ഷജീല, ഫജില, ഫസീല, ഷബ്ന, ഷമീല എന്നിവരും ബ്ലഡ് ഡോണേഴ്സ് കേരള താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് അപൂർവങ്ങളിൽ അപൂർവവും മാതൃകാപരവുമാണെന്ന് ബി.ഡി.കെ. ഭാരവാഹികൾ അഭിപ്രായപ്പെട്ടു. രക്തദാനം ചെയ്ത സുമനസ്സുകൾക്കും ക്യാമ്പിന് സഹകരിച്ചവർക്കും ബി.ഡി.കെ. മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.