എടപ്പാൾ ,അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ ഞായറാഴ്ച വൈകീട്ട് നീന്താനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞപ്രയകത്ത് മുഹമ്മദ് ഖൈസിൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചയോടെ കണ്ടെടുത്തത്.


ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആറംഗ സംഘത്തോടൊപ്പം കുളിക്കാനായാണ് ഖൈസ് അയിനിചിറയിൽ എത്തിയത്. തുടർന്ന് കാണാതാവുകയായിരുന്നു. പോലീസും അഗ്നിശമന സേനയും സിവിൽ ഡിഫൻസും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. രാത്രി 12.45-ഓടെ സ്കൂബ സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.


എന്നാൽ, നാട്ടുകാർ നടത്തിയ അക്ഷീണമായ തിരച്ചിലിനൊടുവിൽ പുലർച്ചെ 1.20-ഓടെ, ഇവർ കുളിക്കാനിറങ്ങിയ ഭാഗത്തുനിന്നുതന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !