മഞ്ചേരി: മക്കളുണ്ടായിട്ടും ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നത് ആശാസ്യമല്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി.എൻ. വിജയൻ അഭിപ്രായപ്പെട്ടു. എന്നാൽ, അശരണരായ അത്തരക്കാർക്ക് താങ്ങും തണലുമായി സമൂഹം ഉയർന്നു വരുന്നത് അഭികാമ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദേശീയ സേവാഭാരതിക്ക് എ.കെ. ബാലകൃഷ്ണൻ നായരും ഭാര്യ സത്യവതിയും ചേർന്ന് സംഭാവനയായി നൽകിയ എ.കെ. പാർവതി അമ്മ സ്മാരക മന്ദിരത്തിൽ ജില്ലാ കമ്മിറ്റി ആരംഭിച്ച ശ്രീപാർവതി മാതൃസദനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര പ്രാന്ത സഹ സേവാ പ്രമുഖ് കെ. ദാമോദരൻ സേവാ സന്ദേശം നൽകി.ആർ.എസ്.എസ്. മഞ്ചേരി ഖണ്ഡ് സംഘചാലക് പി.കെ. വിജയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ.എൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. വിദ്യാധരൻ, വൈസ് പ്രസിഡൻ്റ് കെ. ജയപ്രകാശ്, സെക്രട്ടറി മുരളി അരിപ്ര, വാഹിനി നന്ദകുമാർ, എ.കെ. ബാലകൃഷ്ണൻ നായർ, സത്യവതി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.