കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പാലാ രൂപതയില്‍ ഇന്ന് പ്രതിഷേധം
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പാലാ രൂപതാ നേതൃത്വത്തോട് ചേർന്ന് ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും. പാലാ രൂപത യുവജനപ്രസ്ഥാനം SMYM യും ഇതില്‍ പങ്കെടുക്കും.
30 ജൂലൈ 2025 ബുധൻ 06:00 PM ന് ഭരണങ്ങാനത്തു,വി.അൽഫോൻസാമ്മയുടെ മണ്ണിൽ ആയിരിക്കും പ്രതിഷേധം പരിപാടികള്‍ നടക്കുക.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയുടെ മെത്രാൻ അറിയിപ്പ് പൂര്‍ണ്ണ രൂപം.:
പ്രിയ സഹോദരങ്ങളേ,
ഛത്തീസ്ഗഡ് സംഭവം പ്രേഷിതരംഗത്തുള്ള നമ്മുടെ സഹോദര ങ്ങൾക്ക് അടുത്തകാലത്തായി അനുഭവിക്കേണ്ടി വന്നിട്ടുള്ള നീതി നിഷേധത്തിന്റെ വേദനിപ്പിക്കുന്ന തെളിവാണല്ലോ.
ഇതിനെതിരെ പലതരത്തിലുള്ള പ്രതികരണങ്ങൾ വിശ്വാസികളായ നമ്മളും നമ്മുടെ ജനപ്രതിനിധികളും ഇതിനോടകം തന്നെ നടത്തി കഴിഞ്ഞു. നമ്മുടെ രൂപതയുടേതായ ശക്തമായ ഒരു പിന്തുണ ഛത്തിസ്ഘട്ടിലെ നമ്മുടെ സഹോദരങ്ങൾക്ക് വിശിഷ്യാ, അവിടെ ജയിലിൽ കഴിയുന്ന നമ്മുടെ സമർപ്പിത സഹോദരിമാർക്ക്, രൂപത എന്ന നിലയിൽ നാം അറിയിക്കേണ്ടതുണ്ട്. അതിനായി m (30.07.2025, ബുധൻ)
വൈകുന്നേരം 6.00 മണിക്ക് ഭരണങ്ങാനം വി. അൽഫോൻസാ തീർത്ഥാടനപള്ളിയിൽ നിന്ന് ഒരു ജപമാല പ്രദക്ഷിണം ആരംഭിച്ചു ഇടവക പള്ളി ചുറ്റി തീർത്ഥാടനപള്ളിയിൽ സമാപിപ്പിക്കുന്നതാണ്. ജപമാലയുടെ 5 രഹസ്യങ്ങൾ കഴിയുമ്പോൾ ഫൊറോനാ പള്ളിയുടെ മോണ്ടളത്തിൽ വച്ച് സന്ദേശം നൽകുന്നതാണ്. തുടർന്ന് ജപമാല ചൊല്ലിക്കൊണ്ട് തീർത്ഥാടനപള്ളിയിലേക്ക് പോകുകയും സമാപനാ ശിർവാദം നൽകുകയും ചെയ്യുന്നു. ബഹു. വൈദികരും സിസ്റ്റേഴ്സും, അൽമായസഹോദരങ്ങളും അതിൽ പങ്കുചേർന്നു പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങളോട് സ്നേഹവും ഐക്യദാർ ഢ്യവും പ്രഖ്യാപിക്കണമെന്ന് താത്പര്യപ്പെടുന്നു. ബഹു. വികാരി മാരും അസി. വികാരിമാരും സ്ഥാപനങ്ങളുടെ ചുമതയുള്ള അച്ചൻമാരും തങ്ങളുമായി ബന്ധപ്പെട്ട പരമാവധി ആളുകളെ ഈ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുപ്പിക്കണമെന്നു താത്പര്യപ്പെടുന്നു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയുടെ മെത്രാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.