അയർലണ്ടിൽ ഇന്ത്യക്കാരനെ ആക്രമിച്ചു കൊല്ലാറാക്കി വീഡിയോ, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. കൗമാര ആക്രമണത്തിന്, കുപ്രസിദ്ധിയ്ക്ക് പേരുകേട്ട ഡബ്ലിനിലെ താലയിലാണ് സംഭവം.ശരീരമാസകലം ചോരയിൽ കുളിച്ച ഇയാൾ ഇപ്പോൾ താലയിലെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചു, നിയമം കയ്യിലെടുത്ത താലയിലെ കില്ലിമാനയിലെ കൗമാരക്കാർ ആൾക്കൂട്ട ആക്രമണം നടത്തി, പാവം മനുഷ്യനെ ആക്രമിച്ചു കൊലപ്പെടുത്താറാക്കി, ചോരയിൽ കുളിച്ചപ്പോഴും സഹായത്തിനായി കെഞ്ചിയപ്പോഴും ആരും ഉണ്ടായില്ല, വസ്ത്രങ്ങൾ വലിച്ചുകീറി, അയർലണ്ടിലെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, കടയുടെ മുന്നിൽ ഓടിച്ചിട്ട് അടിച്ചു, പോയവർ പോയവർ കൊല്ലവനെ എന്ന് അലറി വിളിച്ചു, സോഷ്യൽ മീഡിയയിൽ പീഡോഫൈലായി ചിത്രീകരിച്ചു.
അയാൾ അയാളുടെ അഡ്രസ്സും വീട്ടിലെ കാര്യങ്ങളും പറഞ്ഞു. ഇയാൾ വെറും ഒരാഴ്ച്ച മുൻപ് അയർലണ്ടിൽ എത്തിയ ആളായിരുന്നു. കൂടാതെ അയാൾ ആമസോണിൽ വർക്ക് ചെയ്യുകയും നാട്ടിലെ നല്ലൊരു കോളേജിൽ നിന്നും ബിരുദം നേടിയ ആളും ആണ്. 11 മാസം പ്രായമായ ഒരു കുട്ടിയും ഭാര്യയും ഉള്ള വ്യക്തിയാണെന്നും അവർ കരഞ്ഞു കൊണ്ട് പറയുന്നു. അയാൾ താമസിയ്ക്കുന്ന അപ്പാർട്മെന്റിൽ എത്തുകയും അയാൾ താമസിയ്ക്കുന്ന ഐറിഷ് ഭവനത്തിലെ ആളുകൾ പേടിച്ചരണ്ടു നല്ലവനായ അയാളെക്കുറിച്ചു സംസാരിക്കുകയും ചെയ്തുവെന്ന് ഐറിഷ്‌കാരി പറയുന്നു.
ഇത് കുട്ടി ഗ്യാങ്ങുകൾ അഴിഞ്ഞാടുന്ന 6 മണിയ്ക്ക് ശേഷമുള്ള അയർലണ്ട് സുരക്ഷിതമല്ല എന്ന് ഐറിഷ് വനിത സാക്ഷ്യപ്പെടുത്തുന്നു. ഒരു വിഡിയോയും ഇയാൾക്ക് എതിരെ കുട്ടിയെ പീഡിപ്പിക്കുന്നതായി ഇല്ല. ഉണ്ടെങ്കിൽ ഗാർഡയ്ക്ക് കൊടുക്കുക അല്ലാതെ പാവങ്ങളെ ഇങ്ങനെ ചെയ്യരുത്, ഇത് തെറ്റാണു ഇതല്ല അയർലണ്ട്.. അവർ കരഞ്ഞുകൊണ്ട് പറയുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മുഖത്ത് മുറിവുകൾ ഉൾപ്പെടെയുള്ള പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ കാണിക്കുന്നു. ഒരു കൂട്ടം യുവാക്കൾ ചേർന്ന് യുവാവിനെ ആക്രമിച്ചതായി സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു.
അയർലണ്ടിലെ രാഷ്ട്രീയക്കാരൻ പോൾ മർഫി ടിഡി സംഭവത്തെ അപലപിച്ചു, ഒരു പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു: "കത്തികളുമായി ആയുധധാരികളായ ചെറുപ്പക്കാരുടെ സംഘങ്ങൾ നമ്മുടെ തെരുവുകളിൽ നിരപരാധികളെ ആക്രമിക്കുന്നത് ഭയാനകമാണ്." "ഈ കൊള്ളക്കാർ നമ്മുടെ തെരുവുകൾ സുരക്ഷിതമല്ലാതാക്കാൻ താല അനുവദിക്കില്ല. നമ്മൾ ശക്തമായ ഒരു സമൂഹമാണ്, അവരുടെ അക്രമത്തിനും വെറുപ്പിനും വിഭജനത്തിനും എതിരെ നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്."
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഗാർഡ പ്രസ്താവനയിൽ പറഞ്ഞു. അതിൽ ഇങ്ങനെ പറയുന്നു: "2025 ജൂലൈ 19 ശനിയാഴ്ച വൈകുന്നേരം ഏകദേശം വൈകുന്നേരം 6 മണിയോടെ ഡബ്ലിൻ 24 ലെ ടാലയിലെ പാർക്ക്ഹിൽ റോഡിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് താലയിലെ ഗാർഡായിക്ക് മുന്നറിയിപ്പ് ലഭിച്ചു. "ഗാർഡായി സംഭവസ്ഥലത്ത് എത്തി, 40 വയസ്സ് പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ ടാല യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി
Posted by Anonymous participant on Saturday, July 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.