പളളിവക കെട്ടിടത്തിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് അമ്പലത്തറ, പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെ സംഭവം നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.
രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ മുറിയിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തിൽ എഴുതിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷമായി ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു. ഫാദര്‍ ആന്റണി ഉള്ളാട്ടില്‍ ഒരു ഡോക്ടറെ കാണാന്‍ പോയിരുന്നതായി ആശ്രമത്തിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛനും, അമ്മയും രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.