കോട്ടയം :ഇന്ന് കർക്കിടകം ഒന്ന്, ഭക്തിയുടെയും ആത്മീയ തീവ്രതയുടെയും ധർമ്മത്തിന്റെയും ഉൽകൃഷ്ട പാഠങ്ങൾ മനസിലുരുവിട്ടു കൊണ്ട് ഒരു രാമായണ മാസം കൂടെ വരവായി. ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ധര്‍മ്മമെന്ന, പാവന ധര്‍മ്മം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിനു കാട്ടിതന്ന സത്പുത്രന്റെ ജീവിത കഥയാണ് രാമായണം.
രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ പ്രഭാതങ്ങളാണിനി. ഹൈന്ദവഗൃഹങ്ങളിൽ ദിവസവും രാമായണം പാരായണം ചെയ്യും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം.സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടും. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.
പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലി ദർപ്പണവും നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.