കോട്ടയം:പാഠശാലയുടെ ആഭിമുഖ്യത്തിൽ 2025 ആഗസ്റ്റ് 10 ന് 1000 കുട്ടികൾ ഒരേ വേദിയിൽ രാമായണ പാരായണം നടത്തുന്ന ശ്രീരാമരാജ്യം - 2025 എന്ന പ്രോഗ്രാം പാലാരിവട്ടം എസ്എൻഡിപി ഹാളിൽ വച്ച് നടക്കുന്നു.
അതിൻറ ഭാഗമായി കോട്ടയം ജില്ലയിൽ രാമായണ സംഗമം നടന്നു . വൈക്കം സമൂഹ ഹാളിൽ ജില്ലാ പ്രസിഡന്റ് ശ്രീ സജി എസ് നായരുടെ അധിക്ഷതയിൽ സനാതനം ധർമ്മപാഠശാലയുടെ അധ്യാപകനും സയോജകനുമായ ശ്രി രാജേഷ് നാദാപുരം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു.സമൂഹത്തിൽ ഇന്നു നടന്നുവരുന്ന മൂല്യച്യുതികളെ പ്രതിരോധിക്കുന്നതിനായി വരുന്ന തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി കുട്ടികളെ രാമായണം പഠിപ്പിക്കുക എന്നതാണ് പാഠശാലയുടെ ഈ വർഷത്തെ ലക്ഷ്യമെന്നു ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ രാജേഷ് നാദാപുരം പറയുകയുണ്ടായി. സംഗമത്തിൽ സനാതനം യാത്ര കോർഡിനേറ്റർ അനിൽകുമാർ,
വള്ളുവനാട് മേഖലാ കൺവീനവർ ഗിരീഷ്, ശ്രീരാമരാജ്യം കോർഡിനേറ്റർ ശ്രീകുമാർ,മീഡിയ കോഡിനേറ്റർ അമൽ രക്ഷാധികാരി കേണൽ ഉഷ പിള്ള, ട്രഷറർ ശ്രീജ ദീപക്,ജയചന്ദ്രൻ,ദീപക് , രാമായണ പരിശീലനം നൽകുന്ന അധ്യാപകർ സുധാ സജി ,ഇന്ദിര ,തുളസി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.