കണ്ടെയ്നർ ട്രക്ക് വാഹനങ്ങളിൽ ഇടിച്ച് അപകടം :ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്

മുംബൈ : മുംബൈ– പൂണെ എക്സ്പ്രസ്‍വേയിൽ കണ്ടെയ്നർ ട്രക്ക് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് റായഗഡ് ജില്ലയിലെ ഖലാപൂർ താലുക്കിലെ അഡോഷി തുരങ്കത്തിനു സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ കണ്ടെയ്നർ ട്രക്കിന്റെ ബ്രേക്ക് തകരാറിലാകുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് മറ്റു 20 കാറുകളിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

‘‘ബ്രേക്ക് തകരാറിലായതോടെ കണ്ടെയ്നർ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ബിഎംഡബ്ലൂ, മെർസീഡസ് തുടങ്ങിയ ആഡംബര കാറുകൾ ഉൾപ്പെടെ 20 കാറുകളിലേക്ക് ഇടിക്കുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന 19ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, അവരെ മുംബൈയിലെ നവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീ മരണപ്പെടുകയുണ്ടായി. മറ്റുള്ളവർ ചികിത്സയിലാണ്.’’ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഡ്രൈവറെ ഖോപോലി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരിന്നില്ല എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !