ലഖ്നൗ: യുപിയിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നല്‍കിയതായി ആരോപിക്കപ്പെടുന്ന ജമാലുദ്ദീൻ അഥവാ ചങ്ങൂർ ബാബയെ എൻഐഎ കോടതി 7 ദിവസത്തേക്ക് യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ടു.
റാക്കറ്റിൽ പ്രധാന പങ്കു വഹിച്ചതായി ആരോപിക്കപ്പെടുന്ന നസ്രീൻ എന്നറിയപ്പെടുന്ന നീതുവിനെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചങ്ങൂർ ബാബയുടെ സ്ത്രീ സുഹൃത്താണ് നസ്രീൻ. ജൂലൈ 10 മുതൽ 16 വരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഇരുവരെയും കസ്റ്റഡിയിൽ ലഭിക്കും. ഈ കാലയളവിൽ എടിഎസ് ഇരുവരെയും ചോദ്യം ചെയ്യുകയും രാജ്യത്തുടനീളമുള്ള അവരുടെ വിശാലമായ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.ഗുണ്ടാ നിയമപ്രകാരം ചങ്ങൂർ ബാബയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കും. സ്വത്തുക്കൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. യു പി പൊലീസ് പ്രതികൾക്കെതിരായ നടപടികൾ ശക്തമാക്കുകയും ബൽറാംപൂരിലെ അദ്ദേഹത്തിന്റെ 70 മുറികളുള്ള ആഡംബര മാളികയുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച, അധികാരികൾ 20 മുറികളും 40 അടി നീളമുള്ള ഒരു ഹാളും പൊളിച്ചുമാറ്റി. അടുത്ത ദിവസവും പൊളിക്കൽ തുടരും.
മാളികയുടെ 40 മുറികളുള്ള ഭാഗം ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവർത്തനത്തിലൂടെ സ്വന്തമാക്കിയ പണംകൊണ്ട് നിർമിച്ചതാണ് ഈ മന്ദിരമെന്നാണ് ആരോപണം.ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്തിനെയും ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 70 ദിവസമായി നഗരത്തിലെ വികാസ് നഗറിലെ സ്റ്റാർ റൂംസ് ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു.പൊലീസ് അന്വേഷണത്തിൽ ഏപ്രിൽ 16 ന് ആധാർ കാർഡുകൾ ഉപയോഗിച്ച് നാല് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതായി കണ്ടെത്തി. പിന്നീട് അത് തുടർച്ചയായ മതപരിവർത്തന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.