മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അംഗങ്ങളുടെ 40-ാമത് പൊതുയോഗവും കുടുംബസംഗമവും

പാലാ:മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേ ഷൻ്റെ 40-ാമത് വാർഷികപൊതുയോഗവും കുടംബ സംഗമവും 20.07.2025 ഞായറാഴ്‌ച 3.00 pmന് പാലാ ചെത്തിമറ്റത്തുളള റോട്ടറി ക്ലബ്ബിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ മീഡിയ അക്കാദമിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

അസ്സോസിയേഷൻ പ്രസിഡൻ്റ് ശ്രീ. സോജൻ തറപ്പേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ IRDF പ്രസിഡന്റ് ശ്രീ. ജോർജ് വാലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ശ്രീ. ബിജു തോമസ് (IRDF (ട്രഷറർ) മുഖ്യപ്രഭാഷണം നടത്തുന്നതും. കാഞ്ഞിരപ്പളളി താലൂക്ക് പ്രസിഡൻ്റ് ശ്രീ. സിനോൾ തോമസ് ആശംസകൾ അർപ്പിക്കുന്നതുമാണ്. തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊളളുന്നു.

ശ്രീ. എം.ഒ ദേവസ്യാ മറ്റത്തിലിൻ്റെ സ്‌മരണാർത്ഥം ദേവസ്യാച്ചൻ മറ്റത്തിൽ ഏർപ്പെടുത്തിയ എസ്.എസ്.എൽ.സി. പ്ലസ് ടു(കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി) ഇവയ്ക്ക് ഓരോന്നിലും കൂടുതൽ മാർക്ക് ലഭിച്ച റബ്ബർ വ്യാപാരികളുടെ കുട്ടികൾക്കുള്ള അവാർഡു കൾ പൊതുയോഗത്തിൽ വച്ച് നൽകുന്നതാണ്.

1983 -ൽ റബ്ബർ ബോർഡ് ലൈസൻസ് ഉള്ളവർക്ക് 10,000/- രൂപ ബാങ്ക് ഗ്രാരന്റി റബ്ബർ ബോർഡിൽ കൊടുക്കണമെന്ന തീരുമാനം ഡീലർമാരിൽ അടിച്ചേൽപ്പിക്കാൻ തീരുമാനിച്ചപ്പോൾ പാലായിലെ പ്രമുഖ വ്യാപാരികൾ കുരിശുപള്ളിക്കവലയിലുള്ള കൈത്തിങ്കര കുഞ്ഞേട്ടന്റെ കടയിൽ, 1983 ഡിസംബർ 1-ാം തീയതി കൂടുകയും തുടർന്ന് തീരുമാനത്തിനെ തിരെ പ്രതിക്ഷേധിക്കുവാൻ അഡ്‌കോ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 

തുടർന്ന് മീനച്ചിൽ താലൂക്കിലെ എല്ലാ വ്യാപാരികളെയും ഉൾപ്പെടുത്തി റബ്ബർ വ്യാപാരികളുടെ ഉന്നമ നത്തിനായി ഡിസംബർ 7-ാം തീയതി മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽവച്ച് ഒരു മീറ്റിംഗ് വിളിക്കുകയും അവിടെവച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ഒരു മീറ്റിംഗ് വിളിക്കുകയും അവിടെ വച്ച് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.

തുടർന്ന് ഈ സംഘടന വ്യാപാരികൾക്കെതിരായി റബ്ബർ ബോർഡ് തലത്തിലും Sales Tax, Income Tax തലത്തിലും ഉണ്ടായ തെറ്റായ തീരുമാനങ്ങൾ എല്ലാം പിൻവലിക്കു വാൻ സാധിച്ചിട്ടുണ്ട്. (eg. 1987 ലെ Turn over Tax, റബ്ബർ ബോർഡിൻ്റേയും Salex Tax ന്റെയും അമിതമായ കടപരിശോധനകൾ)

ഈ സംഘടനയുടെ കാലാകാലങ്ങിലുള്ള പ്രവർത്തന മികവുകൊണ്ട് സംഘടനയ്ക്ക് ഒരു ആസ്ഥാന മന്ദിരം ഉണ്ടാക്കുവാനും അംഗങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടു വാനും പരിഹരിക്കുവാനും സാധിച്ചിട്ടുണ്ട്. മീഡിയ അക്കാദമിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സോജൻ തറപ്പേൽ സൃരിൻ പൂവത്തുങ്കൽ ജോസകുട്ടി പൂവേലിൽ തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !