തൊടുപുഴയിലെ കുട്ടിവനത്തിന് കേന്ദ്ര സഹായം.. വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ

ഇടുക്കി: കേന്ദ്ര നഗരവനം പദ്ധതിയിൽ ഉൾപ്പെട്ട തൊടുപുഴ ഇടവെട്ടിയിലെ കുട്ടിവനത്തെ അഴകിന്‍റെ റാണിയാകുകയാണ് വനം വകുപ്പ്.

മ​ന​സും ശ​രീ​ര​വും ത​ണു​പ്പി​ക്കാ​ൻ ത​ണ​ൽ തേ​ടി​ യാ​ത്രചെയ്യുന്നവർ ഇനി അധികമൊന്നും പോകേണ്ടിവരല്ല. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിവനത്തിലേക്ക് എത്തിയാൽ മതി. ഇവിടത്തെ തണുത്ത കാറ്റും പക്ഷികളുടെ കുശലം പറച്ചിലുമെല്ലാം കേട്ട് കുറച്ച് നേരം മനസിനെ ശാന്തമാക്കാം.

ഇ​ട​തൂ​ർ​ന്ന് വ​ള​രു​ന്ന വ​ൻ മ​ര​ങ്ങ​ളും അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​​ണ്​ ഇവി​ടം. തൊ​ട്ട​ടു​ത്തു​ള്ള എംവിഐപി ക​നാ​ലാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ട്ടി​വ​ന​ത്തി​ലെ മ​നോ​ഹ​ര കാ​ഴ്‌ചക​ൾ കൂടുതൽ പ്രകൃതി രമണീയമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, മുളങ്കാട്, ഫലവൃക്ഷത്തോട്ടം, പുൽമേട്, കുളങ്ങൾ, വ്യത്യസ്‌ത തരത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം ഒരുക്കി വികസന പ്രവൃത്തികള്‍ തുടങ്ങാനൊരുങ്ങുകയാണ് വനംവകുപ്പ്. 

പ്രകൃതിയുടെ മടിത്തട്ടിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുകയാണ് അധികൃതർ.ബാം​ബൂ തൈ​ക​ൾ, ന​ക്ഷ​ത്ര​വ​നം, ബ​ട്ട​ർ​ഫ്ലൈ പ്ലാൻ്റേ​ഷ​ൻ, ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം, പു​ൽ​മേ​ട് എ​ന്നി​വ​യും ഒ​രു​ങ്ങും. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിവനത്തിൻ്റെ ഉള്‍പ്പെടെ നഗരവനം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 35 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 

പ്രോജക്‌ട് നൽകുന്നതനുസരിച്ച് അടുത്ത ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കും.വന സംരക്ഷണത്തിന്‍റെ പ്രാധാന്യവും പച്ചപ്പ് നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വനഭൂമിയിലെ തരിശായി കിടക്കുന്ന സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. 

നഗരവനം പദ്ധതി നടപ്പാക്കി നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പാസ് മുഖാന്തരമാകും പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോഷൂട്ടിനും റീൽസ് ചിത്രീകരണത്തിനും ശാന്തമായി ഇരിക്കുന്നതിനുമെല്ലാം ഇവിടെയ്‌ക്ക് ആളുകള്‍ എത്താറുണ്ട്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളും കൂട്ടിനുണ്ടാവും.

നഗര വനം പദ്ധതി പൂർത്തിയാകുമ്പോൾ ഇടവെട്ടി ഗ്രാമപഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് വൻ തിരക്കാണ് ഇവിടെ. തൊടുപുഴ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടവെട്ടി കുട്ടിവനത്തിൽ എത്താം ചീവീടിൻ്റെയും കിളികളുടെയും ശബ്‌ദം ആസ്വദിച്ച് പ്രകൃതിയുടെ തണുപ്പും പേറി ഇവിടെ ഇങ്ങനെയിരിക്കാം. നഗരത്തിൻ്റെ തിരക്കുള്ള ജീവിതത്തിൽ നിന്നും ശാന്തത ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !