ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്‌ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രയേൽ സൈന്യം.
ഇയാൾക്കൊപ്പം ഭീകര സംഘടനയുടെ മോർട്ടാർ ഷെൽ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്‌മാൻ അതിയ മൻസൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാൻ അബുവും ആക്രമണത്തിൽ കൊല്ലപ്പെട്ടു.റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസയിലെ ഒരു കഫേയിൽ നടന്ന ആക്രമണത്തിലാണ് ഇവരെ വധിച്ചത്.
ഹമാസിനുള്ളിൽ വലിയ സ്വാധീനമുള്ള ഭീകര നേതാക്കളിൽ ഒരാളാണ് റംസി. ഐഡിഎഫ് സൈനികർക്കെതിരെ സമുദ്രാതിർത്തി വഴിയുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും റംസിയും പങ്കാളിയാണെന്ന് ഇസ്രയേൽ സേന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.