വാഷിങ്ടൻ: ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി.
വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി വിമാനക്കമ്പനി അറിയിച്ചു.പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും ലാൻഡിങ് ഗിയറിൽ തീ കത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. പ്രദേശമാകെ പുക നിറഞ്ഞു.വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിനിടെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.
🚨 BREAKING: Chaos on the tarmac in Denver as an American Airlines Boeing 737 MAX 8 aborts takeoff after its left main wheel catches fire
— Sarcasm Scoop (@sarcasm_scoop) July 27, 2025
Passengers flee Flight 3023 bound for Miami as smoke billows—1 hospitalized, 179 others safely evacuated
📍Denver International Airport
🎥… pic.twitter.com/1V10ZKUuqL
യാത്രക്കാരെ റൺവേയിൽ ഇറക്കിയ ശേഷം ബസുകളിൽ ടെർമിനലിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. വിമാനം റൺവേയിലായിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഡെൻവർ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ലാൻഡിങ് ഗിയറിന്റെ ടയറിന് ‘സാങ്കേതിക തകരാർ’ ഉണ്ടായതായി അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. വിമാനം പരിശോധനകൾക്കായി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.